Friday, April 3, 2020

Francis Itty Cora - T D Ramakrishnan

A kiss is the beginning of cannibalism.
Georges Bataille
ഭൂമിയുടെ അചുതണ്ട് കണ്ണക്കിലാണെന്നു പറഞ്ഞത് ചാക്കോ മാഷാണ്. ഗണിതത്തിന്റെ സാമൂഹ്യ വായനയാണ് ഫ്രാൻസിസ് ഇട്ടികോര മുന്നോട്ടു വെക്കുന്നത്. ഹൈപേഷിയൻ ചരിത്രത്തിലൂടെ സമൂഹ്യ വികാസങ്ങളെയും, കാമകലയുടെയും, സംഗീതത്തിന്റെയുമൊക്കെ സാധ്യതകളുടെ ഗണിത ശാസ്ത്രം നോവൽ വരച്ചിടുന്നു.ഒരുപാട് പേർ കരയുന്നത് കുറച്ചുപേർക്കു ചിരിക്കാൻ വേണ്ടിയാണെന്ന് കഥ ഓർമപ്പെടുത്തുന്നു. ചരിത്രത്തെ കഥയാക്കുകയല്ല, കഥയെ ചരിത്രമാക്കുകയാണ് ഫ്രാൻസിസ് ഇട്ടിക്കൊരായിൽ ടി ഡി രാമകൃഷ്ണൻ. നരമാംസസ്വാദനം നിറഞ്ഞു നിൽക്കുന്ന നോവലിന്റെ അന്ത്യം നിക്ക് കേവിന്റെ വരികളെ ഓർമിപ്പിക്കുന്നു
"But if you're gonna dine with them cannibals
Sooner or later, darling, you're gonna get eaten"
വായിച്ചു തീരുമ്പോഴും ഹൈപെഷ്യ മനസിൽ നിന്നും മായുന്നില്ല ആ സവർണാനുപാതത്തിലുള്ള  ഉടലിന്റെ സൗന്ദര്യവും.




ANDHAR BADHIRAR MOOKAR - T D Ramakrishnan

മാതാവ് നിലോഭര്‍ ഭട്ട്.  പിതാവ് ? നിലോഭര്‍ ഭട്ടിനെ ബലം പ്രയോഗിച്ച് കീഴടക്കിയ മൂന്നു പട്ടാളക്കാരില്‍ ആരോ ചില നോവലുകൾ വരാനുള്ള കാലത...