കരിക്കോട്ടക്കരി
"ഒരു ക്രിസ്ത്യാനിയെ കെട്ടി പുതുക്രിസ്ത്യാനി എന്ന ലേബലിൽ ഇവിടെ ജീവിക്കാൻ എനിക്കിഷ്ടമില്ല. എന്റെ മക്കളെളെയെങ്കിലും എനിക്കു പുലയരായി വളർത്തണം. ആരുടെയും ഒന്നിന്റെയും അടിമയല്ലാത്ത പുലയര്. അതു കൊണ്ടാ എനിക്ക് ഭർത്താവായി ഇറ്റു ചേട്ടായിയെ വേണ്ടാത്തത്’’.
'അവൾ മേശയിലേക്കു വീണു കരയാൻ തുടങ്ങി. അവളെ കൈനീട്ടി ആശ്വസിപ്പിക്കണമെന്നുണ്ടായിട്ടും എന്റെ തകർന്ന മനസ്സ് ഒരനക്കം പോലും സാധിക്കാത്ത വിധം ശരീരത്തെ നിശ്ചലമാക്കി' ജാതിയുടെ തൊഴിലിന്റെ ഭൂ ഉടമസ്ഥതയുടെ അതിനുമപ്പുറം സ്വത ബോധത്തിന്റെയും നഷ്ടപെടലിന്റെയും രാഷ്ട്രീയം പറയുന്ന ഒരു നോവൽ
മാലോത്തെ എസ്റ്റേറ്റിലുള്ള അധ്വാനവും പുലയരുടെ കാനാൻ ദേശമായ കരിക്കോട്ടകരിയിലെ അധ്വാനവും വ്യത്യസ്താമാണ് എന്ന നിരീക്ഷണത്തിൽ തന്നെ മുഴച്ചു നില്കുനുണ്ട് ഒരു തുണ്ട് ഭൂമിക്കായി കേരളത്തിലിന്നോളം നടത്തിയ ഭൂ സമരങ്ങളുടെ രാഷ്ട്രീയം. ഇന്ത്യയിൽ ജന്മിയെയും കുടിയാനെയും ഇല്ലാതാക്കികൊണ്ട് ജാതിയുടെയും മതത്തെയും മാറ്റിനിർത്തികൊണ്ട് ഭൂ വിതരണം നടത്താൻ അംബേദ്കർ പറഞ്ഞതും ഭൂമിയുടെ ഈ വിമോചന രാഷ്ട്രീയം മനസ്സിലാക്കികൊണ്ടാണ്.
എന്നാൽ നോവൽ അവിടെനിന്നും മുന്നോട്ടു പോകുന്നു. കറുപ്പിന്റെ രാഷ്ട്രീയത്തിലൂടെയും ആധുനിക ലോകത്തിലെ ജാതിയിൽ അടിസ്ഥാനമായ സ്വതപ്രതിസന്ധികളിൽ കൂടിയും നോവൽ സഞ്ചരിക്കുന്നു. ജാതിയെ ഇതുവരെ മനസിലാകാത്ത കമ്മ്യൂണിസ്റുകാർക്കും ജാതിക്കെതിരെയുള്ള പോരാട്ടം കേവല സ്വത വാദത്തിലേക്കു ഒതുക്കിയ പ്രസ്ഥാനങ്ങൾക്കും നേരെയുള്ള ചോദ്യമായി കരിക്കോട്ടകരിയിലെ മനുഷ്യന്റെ പ്രതിസന്ധികൾ നിലനിൽക്കുന്നു. എങ്കിലും ഉപേഷിക്കപെട്ടവരുടെ അവഗണിക്കപ്പെട്ടവരുടെ വിവേചിക്കപെട്ടവരുടെ വേദനിക്കുന്നവരുടെ പ്രസ്ഥാനത്തിലേക്കുള്ള ബിന്ദുവിന്റെ ക്ഷണവും അത് സ്വീകരിച്ചുകൊണ്ട് അധികാരത്തിൽ എസ്റ്റേറ്റിൽ വിമോചനത്തിന്റെ കൊടി കെട്ടുന്ന ഇറാനിമോസും മുന്നോട്ടു വെക്കുന്നത് ഇരുണ്ട കാലത്തെ പ്രതീക്ഷയുടെ നവ രാഷ്ട്രീയം തന്നെയാണ് . .
No comments:
Post a Comment