മാതാവ് നിലോഭര്‍ ഭട്ട്.
പിതാവ് ? നിലോഭര്‍ ഭട്ടിനെ ബലം പ്രയോഗിച്ച് കീഴടക്കിയ മൂന്നു പട്ടാളക്കാരില്‍ ആരോ
ചില നോവലുകൾ വരാനുള്ള കാലത്തിനു വേണ്ടി കുറിച്ചിട്ട ഇരുണ്ട കാലങ്ങളുടെ ചിത്രമാണ്. അതിർത്തികളില്ലാത്ത ലോകം സ്വപ്നം കാണുന്ന മനുഷ്യന് അതുകൊണ്ട് തന്നെ വർത്തമാന കാല ഇന്ത്യയുടെ നേർചിത്രം ആകുന്നു ടി ഡിയുടെ ഏറ്റവും പുതിയ നോവൽ.
കണ്ണു മൂടികെട്ടിവെച്ചിരിക്കുന്ന യാസിൻ പുറംലോകത്തെ കാഴ്ചകളിലാതെ തടവില്ലാക്കപ്പെട്ട ജനയതുടെ പ്രതീകം തന്നെയാണ്. കാശ്മീർ ലോകത്തെ ഏറ്റവും വലിയ തടവറ ആയി മാറുമ്പോൾ, ആ മനുഷ്യരുടെ ജീവിതം വരച്ചിടുന്നു നോവൽ.
ഇന്ത്യയോട് ഉൾച്ചേർത്തതിനു ശേഷം ഇതുവരെ കശ്മീരി ജനതയോട് നമ്മുടെ ഭരണകൂടങ്ങൾ ചെയ്ത നീതികേടുകൾ മുതൽ സൈന്യം ആ ഭൂമിയിൽ ചെയ്ത അതിക്രമങ്ങളെ വരെ തുറന്നു കാണിക്കാൻ പോന്നതാണ് ഫാത്തിമ നീലാഫറിന്റെ ജനനം തന്നെ.
നോവൽ അവസിനിക്കുബോഴും നിരാശയിലും പ്രതീക്ഷയുടെയും പ്രതിരോധത്തിന്റെയും ചില വെട്ടങ്ങൾ നോവലിൽ കാണാം.
എത്ര കാലം നാം ഇങ്ങനെ ഒന്നും കാണാതെ കേൾക്കാതെ മിണ്ടാതെയിരിക്കും, അവർ നമ്മളെ തേടി വരുന്നവരെയോ?